കണ്ണൂര്‍ എനിയ്ക്കൊരു നിധി തന്നു , എനിയ്കെന്നല്ല അന്ന് കൂടെയുണ്ടായിരുന്ന ഞങ്ങള്‍ കുറച്ചു പേര്ക്ക് ഇന്നും അത് നിധി തന്നെ .നേരത്തെ പറഞ്ഞിട്ടുള്ള നെരൂദ ലോഡ്ജില്‍ ഞങ്ങള്‍ വിധ്യാര്തികളെ കൂടാതെ ജോലിയ്ക് പോകുന്ന ചേട്ടന്മാരും ഉണ്ടായിരിന്നു ,അവരുടെ മുറി എന്നും ഞങ്ങള്‍ക്കൊരു നെരംബോക്കയിരിന്നു ,പല പുതിയ കുരുത്തകേടുകള്‍ പടിയ്കാനും,പല നല്ല അറിവുകള്‍ ലഭിയ്കാനും പറ്റിയ ഒരു സ്ഥലം ,അത് കൊണ്ടു മിക്ക സായാഹ്നങ്ങളിലും ഞങ്ങള്‍ കുറച്ചു നേരം അവരുടെ കൂടെ ചിലവഴിയ്കും .അതില്‍ ഒരാളായിരിന്നു ഗിരീഷേട്ടന്‍ ,മെലിഞ്ഞിരുണ്ട് ശരീരപ്രക്രിതിയുള്ള ഒരാള്‍ ,പുള്ളി ചില സായാഹ്നങ്ങളില്‍ മനസ്സില്‍ തട്ടി ഒരു ഗാനം ആലപിയ്കും , ഒരു ഗായകന്റെ ശബ്ദം അല്ലെങ്കിലും ,ഗിരീശേട്ടന്റെ ശബ്ദത്തിനു ഒരു പ്രത്യേകത ഉണ്ടായിരിന്നു , ഗിരീശേട്ടന്റെ ശബ്ദത്തില്‍ ഒഴുകി വരുമ്പോള്‍ ആ ഗാനത്തിന് ഹൃദയങ്ങളെ സ്പര്ഷിയ്കാനുള്ള കഴിവുണ്ടയിരിന്നു ,വെറുതെ സ്പര്ഷിക്കുകയല്ല ,മനസ്സില്‍ ഒരു നൊമ്പരം ബാകി വെച്ചു പോവുന്ന തലോടല്‍ .കുറച്ചു നാള്‍ കഴിഞ്ഞു ഗിരീഷേട്ടന്‍ പോയെങ്കിലും ആ ഗാനം ഞങ്ങളെ വിട്ടു പോയില്ല ,ഇന്നും അതൊരു നിധി പോലെ ഞങ്ങളുടെ മനസ്സില്‍ മുഴങ്ങുന്നു .ഇതിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഞങ്ങളാരും ഇതിന്റെ ശെരിയായ പതിപ്പ് കേട്ടിട്ടില്ല ,ആര് പാടി ,വരികള്‍ ആരെഴുതി ,ആരുടെ സംഗീതം ഒന്നും അറിയാതെ ഗിരീഷേട്ടന്‍ പാടിയ വരികള്‍ ,അതെ ഈണത്തിലും ,ഭാവത്തിലും ഞങ്ങള്‍ ഏറ്റുപാടി ,വെറുതെ പാടി എന്ന് പറഞ്ഞാല്‍ പോര നെഞ്ചില്‍ ഏറ്റുപാടി .ചില ദിവസങ്ങളില്‍ മദ്യം ഞങ്ങളുടെ ദുഖം ങ്ങളെ പുറത്തു കൊണ്ടു വരുമ്പോള്‍ ഒരാശ്വാസമായി ഞങ്ങള്‍ ഈ ഗാനം പാടും , ഫെര്വേല്‍ ഡേ യില്‍ വേര്‍പാടുകളുടെ വേദനകള്‍ക്ക് അകമ്പടിയയിട്ടു ഈ ഗാനം ആണ് മുന്നിട്ടു നിന്നത് ,പിന്നീട് ചില കൂടിചെരലുകളില്‍ ഒരാള്‍ ഒരു പാട്ടു എന്നുള്ള അവസ്ഥയില്‍ ഈ ഗാനമാനെന്നെ രക്ഷിച്ചത് ,ഞങ്ങള്‍ സഹമുറിയന്മാര്‍ വല്ലപ്പോഴുമാനെന്കിലും കണ്ടു മുട്ടി പിരിയുമ്പോള്‍ ഈ ഗാനം മൂളാതെ ഞങ്ങള്ക്ക് യാത്രയില്ല ,ഇന്നു വരെ ,എങ്ങിനെയാണ് ആ ഗാനം എന്ന് പോലും അറിയാതെ ഞങ്ങള്‍ അത് നിധി പോലെ സൂക്ഷിയ്കുന്നു ,പാടാന്‍ അറിയില്ലെങ്കിലും ,ഈ ഗാനം മൂളാന്‍ എനിയ്ക്കതൊരു മടിയുമില്ല അത്രയ്ക് ഹൃദയത്തോട് ചേര്ന്നു നില്കുന്നു ഞങ്ങള്കീ ഗാനവും ഇതു തന്ന കണ്ണൂര്‍ ഉം പിന്നെ ഗിരീഷേട്ടനും, അതെ ഇതാണ് ഞങ്ങളുടെ കണ്ണൂര്‍ ആന്തെം .
(im experimenting : pls excuse-( click on the title to hear the song)