may 31, ദുഖത്തിന്റെ രശ്മികള്‍ വിളിച്ചുണര്‍ത്തിയ പ്രഭാതം ,മാധവികുട്ടി ഈ ലോകം വിട്ടു പോയിരിക്കുന്നു , അവരുടെ ഒരു കഥയോ കവിതയോ ഒന്നും ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല ,അല്ലെങ്കിലും പുസ്തകങ്ങള്‍ തേടി പിടിച്ചു വായിക്കുന്ന സ്വഭാവം പണ്ടേ ഇല്ല,കയ്യില്‍ വന്നാല്‍ വിടാറുമില്ല, എന്നിട്ടും ഈ വേര്‍പാട് എന്നെ അലട്ടിയതിന്റെ കാരണം മറ്റൊന്നാണ്, അമ്മ, അമ്മയുടെ ഓര്‍മകളാണ് ഇന്നെന്നില്‍ കത്തി നിന്നത്, അമ്മയുടെ വിവാഹ ആല്‍ബം, ഒരു വലിയ് ആല്‍ബം, പഴയതല്ലേ നല്ല ഭാരവും,ആരെങ്കിലും കൌതുകത്തോടെ മറിച്ചു നോക്കിയാല്‍ വധുവിനെ മാത്രം കാണാന്‍ കിട്ടില്ല , കാരണം ഏതോ ഒരു ഭ്രാന്തന്‍ നിമിഷത്തില്‍ അമ്മ അവരുടെ മുഖം മാത്രം ആ ആല്‍ബത്തില്‍ നിന്നും ,പിച്ചി ചീന്തി കളഞ്ഞിരിക്കുന്നു ,എന്തിനയിരിന്നു എന്ന് ചോദിച്ചില്ല ഞാന്‍ ,അഥവാ അത് ചോടിയ്കാന്‍ ഉള്ള പ്രായം ആയിരുന്നില്ല. ആല്‍ബത്തിന്റെ അവസാനം ആകുമ്പോള്‍ ,അതില്‍ രണ്ടു മൂന്ന് ഫോട്ടോ കാണാം , ബ്ലാക്ക് & വൈറ്റ് ഫോട്ടോ, മുഖത്തിന് ഇരുവശവുമായി മുടി വിടര്‍ത്തിയിട്ട ,ഐശ്വര്യമുള്ള ഒരു സ്ത്രീ, വെള്ള പ്രതലത്തില്‍ സാരിയുടുതിരിക്കുന്ന ആ ബ്ലാക്ക് & വൈറ്റ് ഫോട്ടോ യ്ക് ഒരു വല്ലാത്ത ആകര്‍ഷണം തന്നെ ആയിരിന്നു, അന്നതാരനെന്നു ചോദിച്ചപ്പോള്‍, മാധവികുട്ടി.....എന്ന് പറഞ്ഞ അമ്മ,മാധവികുട്ടിയോ ? അതാരാണ് എന്ന ചോദ്യത്തിന് മൌനംയിരിന്നോ ഉത്തരം, ഓര്‍കുനില്ല,ഏതായാലും അന്നും, ഇത്രയും നാളും മാധവികുട്ടിയെന്ന വ്യക്തിയെ കുറിച്ചു ഞാന്‍ ചിന്തിച്ചിട്ടില്ല, സ്വന്തം മുഖത്തിന് പോലും ഒരു സ്ഥാനം കൊടുക്കാതെ അവരെ ആ ആല്‍ബത്തില്‍ പ്രതിഷ്ടിച്ച അമ്മയ്ക് അവരോടുള്ള ആരാധനാ എത്രമാത്രം ആയിരിക്കും എന്ന് ഇന്നു ഞാന്‍ ഇന്നു ചിന്തിയ്കുന്നു,ഇനി എനിയ്ക് വായിക്കണം,അവരുടെ കഥകള്‍,കവിതകള്‍ എല്ലാം, അമ്മ സഞ്ചരിച്ച ആ വരികളിളുടെ ,ആ ചിന്തകളിളുടെ സഞ്ചരിക്കാന്‍ ഒരു ശ്രമം,അത് ചെയ്യണം,ഇത്രയും നാള്‍ ഈ ഒരു ആരാധനയെ കുറിച്ചു എന്റെ ചിന്തിയ്കാന്നതെന്തേ? ഏതായാലും പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ,നമ്മള്‍ മരിക്കുന്നത് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള ജനനം ആയിരിക്കുമോ ? അതാണോ മരണം? സിനിമയില്‍ അവരുടെ ലോകത്താണ് കൂടുതല്‍ ആളുകള്‍ എന്നും അതാണ് യഥാര്‍ത്ഥ ലോകവും എന്നൊക്കെ പറയുന്നുണ്ട് ,അങ്ങിനെയെങ്കില്‍ അമ്മയ്ക് സന്തോഷമുള്ള ദിവസമായിരിക്കും അല്ലെ?, ഇഷ്ടപെട്ടെ എഴുതുകാരിയുമായി കുട്ടു കൂടി നടക്കാമല്ലോ, നടന്നോ അമ്മേ ,ഞാന്‍ ഇവിടെ ഇനി ആ പുസ്തകങ്ങളിളുടെ ഒന്നു നടക്കാന്‍ ശ്രമിയ്കട്ടെ.
2 comments:
ഹോ! ഇനി അതൊക്കെ ഒന്നു വായിക്കാന്‍ ശ്രമിക്കൂ....
ഞാന്‍ പറയുവാന്‍ തുടങ്ങിയത് നീ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
അമ്മ
സത്യം അത് മാത്രം
Post a Comment