COPYRIGHT PROTECTED

myfreecopyright.com registered & protected

Friday, June 05, 2009

ധ്യാനം


കണ്ണൂരിലെ വിദ്യാഭാസ കാലം, പോള്യിയുടെ അടുത്തുള്ള നെരൂദ ലോഡ്ജില്‍ നിന്നും മാറി ഞങ്ങള്‍ കുറച്ചകലെ രണ്ടു കി .മി അപ്പുറത്തേയ്ക്ക് മാറി താമസിയ്കുന്നു , ജിമില്‍ പോവാതെ തന്നെ നല്ല വ്യായാമം ലഭിക്കുന്ന ലോഡ്ജ് ആയിരിന്നു നെരൂദ (കിണറിനു അത്രയ്ക് ആഴം ഉണ്ടായിരിന്നു ,കുളിക്കാനും, അലക്കാനും ഒന്നു മുഖം കഴുകാനനെന്കില്‍ കൂടി ഒന്നു വിയര്‍ക്കണം ), അവിടെ നിന്നും ഇത്ര ദൂരം മാറി താമസിയ്കാന്‍ ഒരു കാരണമുണ്ട് ,കണ്ണൂരിലെ കനത്ത വേനല്കാലം ,വെയില് കൊള്ളാനുള്ള മടിയല്ല കേട്ടോ, വേനലായാല്‍ ഞങ്ങള്‍ എല്ലാവരും നേരെത്തെ ഉണരും പോള്യിയുടെ പുറകിലുള്ള അകെഷിയ കാടുകളില്‍ ഒരു പ്രഭാത സവാരി , പ്രകൃതിയോടുള്ള പ്രേമം കൊന്ദൊന്നുമല്ല കെട്ടൊ , അവിടെയാണ് കുഴല്‍ കിണര്‍ ഉള്ളത് ,കനത്ത വേനലില്‍ നെരുദയിലെ കിണറ്റിലെ വെള്ളം വറ്റുംപിന്നെ ഞങ്ങള്‍ക്ക് കാടു കയറാതെ രക്ഷയില്ല ,പിന്നെ കാടയത് കൊണ്ടു പ്രകൃതിയുടെ വിളിയ്കുള്ള ശമനത്തിനുള്ള സൌകര്യവും .വേനല്കലാതെ പ്രഭാത സവരികല്കെല്ലാം വിട പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ പുതിയ വീട്ടിലേയ്ക്‌ മാറിയത് , പഴയ ഒരു വീടാണ് , ബൂതുടമ എന്നു ഞങ്ങള്‍ വിളിക്കുന്ന ഒരു ചേട്ടനാണ് അവിടെ ഇപ്പോള്‍ താമസം (ബൂത്തുടമ യുടെ വിശേഷങ്ങള്‍ കുറെ വേറെ ഉണ്ട് അത് പിനീടോരിക്കല്‍ പറയാം ), പുള്ളിയുടെ സാമ്രാജ്യത്തിലെ പ്രജകള്‍ ആയാണ് ഞങ്ങള്‍ കടന്നു ചെല്ലുന്നത് ,നിറയെ മരങ്ങളും , അര വരെ പുല്ലും വളര്ന്നു നില്‍കുന്ന പറമ്പ് ,ഒത്ത നടുക്കാണ് ഈ വീട് , വീട് എന്നു പറയാമോ എന്നു അറിയില്ല , ബര്‍ഗവിനിലയത്തിന്റെ ചില്ലറ ലക്ഷണങ്ങള്‍ ഒക്കെയുണ്ട്, ഒന്നു തുമ്മിയാല്‍ ചുമരിലെ കുമ്മായം തെറിച്ചു പോരുമോ എന്നൊരു സംശയവും ഇല്ലാതില്ല,ഏതായാലും പ്രഭാത സവാരി ഒഴിവാക്കാന്‍ ഞങ്ങള്‍ ബൂത്ത്‌ ഉടമയെ സഹിയ്കാന്‍ തന്നെ തിരുമാനിച്ചു. ( അതോ അങ്ങേരു ഞങ്ങളെ സഹിയ്കാന്‍ തിരുമാനിച്ചതാണോ?),മാസങ്ങള്‍ കടന്നു പോയി ,ഒരു ദിവസം രാവിലെ വീട്ടിലെ വഴിയുടെ അറ്റത്ത്‌ ഒരു വെള്ള ഷര്‍ട്ടും മുണ്ടും, ആരായിരിക്കും? ഞാന്‍ ആലോചിച്ചു, ചെടി വളര്നു നില്കുന്നത് കാരണം ശരിയ്കും ആളിനെ കാണാന്‍ പറ്റുന്നില്ല, ഒരു തല കാണാം , ചട്ടി കമഴ്ത്തി വെച്ച പോലെ എണ്ണ തേച്ചു വടിച്ച് വെച്ചിരിക്കുന്നു ,സംശയിക്കണ്ട ഹൌസ് ഓണര്‍ തന്നെ, ഞങ്ങളുടെ കൂട്ടത്തില് ഒരുവന്‍ രണ്ടു മാസമായി വാടക കൊടുത്തിട്ടില്ല , സുഹൃത്തെന്ന നിലയില്‍ പണം കടം കൊടുക്കാന്‍ പറ്റിയില്ല ,എങ്കിലും ഞാന്‍ തല്ഖ്‌ാളം അവന് മുന്നറിയിപ്പ് കൊടുത്തു, (പൈസ എല്ലാവരും കഷ്ടി പുഷ്ടി ആയിരിക്കുമല്ലോ?) ,കേട്ട പാതി അവന്‍ ഓടി ,പുറകിലെ കക്കുസിലേക്ക് , രാംജി രോ സ്പീകിംഗ്‌ -ലെ പോലെ പാട്ടുകാര്‍കുള്ള തരം.ഹൌസ് ഓണര്‍ ഉമ്മറത്ത്‌ വന്നു ,ഇരിന്നു, പതിവുപോലെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു,ഞങ്ങള്‍ മറുപടിയും കൊടുത്തു, നായകന്റെ കാര്യം ചോദിച്ചപ്പോള്‍ ,ഇന്നു നേരെത്തെ പോയി എന്നു കള്ളവും പറഞ്ഞു,പിന്നെ രാവിലെ ക്ലാസ്സില്‍ പോയില്ലെങ്കില്‍ എന്തോ അത്യാപത്ത് വരും എന്നുള്ള നിലയില്‍ ഒരു ധ്രിതിയും ,സാധാരണ ഇതൊക്കെ ആവുമ്പോള്‍, നമ്മുടെ ഓണര്‍ പോവെണ്ടാതാണ് ,ഇന്നു എന്താണെന്നു അറിയില്ല ,പിന്നെയും അവിടെ തന്നെ ഇരിക്കുന്നു,പയ്യെ പുള്ളി പുറത്തിറങ്ങി പുറകിലേക്ക് പോകാന്‍ പോവുന്നു, ബൂത്തുടമ ഉടനെ ഏതോ ഒരു രാഷ്ട്രിയ വിഷയം ഇട്ടു കൊടുത്തു ,കണ്ണൂര്‍ ജനതയ്ക്‌ രാഷ്ട്രിയം പറഞ്ഞാല്‍ പിന്നെ ഉടുമ്പ് പിടിച്ചത് പോലെയാണല്ലോ,അവര് തമ്മിലായി ചര്ര്‍ച്ച ,ഏതായാലും ചര്‍ച്ചയുടെ ചൂടു വീണ്ടും പുള്ളിയെ ഉമ്മറത്ത്‌ എത്തിച്ചു, ഞങ്ങള്‍ ഇതിനെടയ്ക് ക്ലാസ്സില്‍ പോകാന്‍ തയാറായി, നമ്മുടെ നായകന്‍ ‍ഇപ്പോഴും അതിനകത്ത്‌ തന്നെ ,ബൂത്ത്‌ ഉടമയ്കും ബൂത്ത്‌ തുറക്കാന്‍ പോകണം.എല്ലാവരും പോവുന്നു എന്നറിഞ്ഞിട്ടും ഹൌസ് ഓണര്‍ ഇറങ്ങാന്‍ ഭാവമില്ല, ആകെ കുഴയുമല്ലോ, പുള്ളിയോട് പോകാന്‍ അങ്ങിനെ പറയാനും പറ്റില്ലാലോ, വീട് ഞങ്ങള്‍ക്ക് പൂട്ടി പോകാം, ആശാന്‍ ഉമ്മറത്ത്‌ തന്നെ ഇരിയ്കും എന്നുള്ള ഭാവത്തിലാണ് , ആകെ ആശയ കുഴപ്പത്തില്‍ നിന്ന ഞങ്ങളോട് അവസാനം പുള്ളി ആ സത്യം പറഞ്ഞു , എന്താണെന്നല്ലേ, അന്ന് ഗിരീശന്‍ വരുന്നുണ്ട് ,അത് കൊണ്ടു ഒന്നു രണ്ടു മണിക്കൂര്‍ പുള്ളി ഇവിടെ തന്നെ കാണും , നായകന്റെ നിസ്സഹായവസ്ത്യോര്‍ത്തു ഞങ്ങള്‍ ഉള്ളില്‍ ചിരിച്ചു ഒവ്നെരോട് യാത്ര പറഞ്ഞിറങ്ങി, പാവം നായകന്‍ അവന്‍ അതിനുല്‍ തന്നെ പെട്ട് പോയി, ഒരു കാര്യം പറയാന്‍ വിട്ടു പോയി , ഗിരീശന്‍ ആരാണ് എന്നറിയേണ്ടേ ?സ്ഥലത്തെ പ്രധാന തെങ്ങ് കയറ്റക്കാരന്‍. ഗിരീശന്‍ അന്നിട്ട തേങ്ങയെല്ലാം വന്നു പതിച്ചത് ധ്യാനത്തില്‍ ഇരുന്ന നമ്മുടെ നായകന്റെ നെഞ്ചില്‍ ആണത്രേ .......

2 comments:

siva // ശിവ said...

അക്ഷരത്തെറ്റുകളും കൂടി ശ്രദ്ധിക്കുമല്ലോ...

Readers Dais said...

im finding it difficult to post in malayalam,not getting the words rightly always,sometimes (eg: this one) i hade to type it three times to finally publish, thanks for ur concern siva..