मुझे मौत की गोद में सोने दो.......കാതില്‍ മുഴങ്ങി കൊണ്ടിരുന്ന ഈ വരികളും ,മനസ്സില്‍ ,മരണത്തിലെന്കിലും... തീവ്ര പ്രണയത്തിന്റെ കൂടിച്ചേരല്‍ കണ്ടതിന്റെ നോവുള്ള ഒരു നിര്‍വൃതിയും.നായകനും നായികയും ഒരുമിച്ച... ആ സ്ഫോടനത്തിന്റെ തീ ജ്വാലകള്‍ മനസ്സില്‍ ആളി കത്തുന്നു...
മണിരത്നത്തിന്റെ dil se എന്ന സിനിമ കണ്ടു ഞാന്‍ കണ്ണൂര്‍ ഇലെ വീട്ടിലേയ്ക് പോവുകയയിരിന്നു ,സിനിമ മനസ്സില്‍ ഒരു വിങ്ങലായി നില്കുന്നു ,അപ്പോഴാണ് ഒരു ചുവന്ന മാരുതി കാര്‍ എന്റെയടുത്തു ചവിട്ടി നിര്തയിത് ,ഗ്ലാസ് താഴ്ത്തുന്ന പെണ്ണിനെ കണ്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി ,ദൈവമേ ദില്സെയില്‍ നിന്നും മനിഷ കോഇരോല നേരിട്ട് വന്നുവോ ?കുന്കുമപൂവ് വിതറിയ പോലെ വെളുത്തു തുടുത്ത കവിളുകള്‍ ,അതതിപഴതിന്ന്റെ നിറമുള്ള ലിപ്സ്ടിക്കില്‍ ചാലിച്ച ചുണ്ടുകള്‍ ,സണ്‍ ഗ്ലാസും , പാറിപറക്കുന്ന മുടിയുമായി അവള്‍ എന്നെ നോക്കി മന്ദഹസിച്ചു ,ഇത്രയും സൌന്ദര്യമുള്ള ഒരു പെണ്ണ് ഇത് വരെ എന്നെ നോക്കി ചിരിച്ചിട്ടില്ല ,ഞാന്‍ ചുറ്റും നോക്കി ,ഇല്ല വേറെ ആരും ഇല്ല എന്നെ തന്നെയാനവല്‍ നോക്കി ചിരിച്ചത് ,ഞാനും ചിരിച്ചു , ഒരു വിളറിയ ചിരി ,please can u help me..മധുരമായ ശബ്ദം ,ഹെല്പോ …കൌമാര പ്രായമല്ലേ ,എന്ത് ഹെല്പിനും തയ്യാറായി ഞാന്‍ അടുത്തേയ്ക് ചെന്ന് ,എന്ത് ഹെല്പാണ് വേണ്ടത് ,വളരെ ഭവ്യതയോടെ ഞാന്‍ മലയാളത്തില്‍ മൊഴിഞ്ഞു , I don’t know Malayalam,can u please show me the way to payyanbalam beach,ദൈവമേ ,മലയാളം അറിയില്ല ,ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഞാന്‍ പഠിച്ചതെങ്കിലും ,കൊല്ലൂര്‍ മൂകംബികയിലാണ് എഴുതിനിരുന്നതെന്കിലും ,ആ സമയം സരസ്വതി എന്റെ നാവില്‍ വിളയാടിയില്ല,ഹോ ഒരു ടെന്‍ഷന്‍ ,പയ്യാന്പലം beach….go…go……right….left….straight….bridge…go…..എന്നൊക്കെ പറഞ്ഞു ,നാണക്കേട് കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കാന്‍ തോന്നിയില്ല ,കേരളത്തിലെ ഒരു യുവാവിന്റെ നിലവാരം അവളില്‍ കേരളത്തെ കുറിച്ചുള്ള മതിപ്പു തന്നെ ഇല്ലാതാക്കി കാണും ,ഏതായാലും ,മനിഷയും സൌന്ദര്യവും എല്ലാം വലിച്ചെറിഞ്ഞിട്ട് എങ്ങിനെയെങ്കിലും രക്ഷപെട്ടാല്‍ മതി എന്നായിരുന്നു , കാര്‍ അകന്നു പോയപ്പോള്‍ വല്ലാത്ത ഒരു ആശ്വാസം അതോടോപ്പും കഴിവുകേടിനെ കുറിച്ച് ഓര്‍ത്തു ഒരു വ്യസനവും.
റൂമില്‍ എത്തിയപ്പോള്‍ അവിടെയരുമില്ല ,ഞാന്‍ ക്ലാസ്സ് കട്ട് ചെയ്താണല്ലോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ പോയത് ,സഹമുറിയന്മാര്‍ ഹിന്ദി സിനിമകളോട് താല്പര്യം ഇല്ലാത്തതു കാരണം വേറെ ക്ലാസ്സിലെ ചില കൂട്ടുകാരുടെ കൂടെയാണ് പോയത് ,ഒരു ചായയൊക്കെ ഇട്ടങ്ങിനെ ഇരിയ്കുംബോഴാനു അവന്മാര് വന്നത് ,വന്ന ഉടനെ ഞാന്‍ സംഭവം പറഞ്ഞു ,എടാ വലിയ നാണക്കേടായി പോയി ,എല്ലാവരും ശെരി വെച്ച് ,എന്താ ഒരു പരിഹാരം ,ഇങ്ങിനെ പോയാല്‍ നമ്മള്‍ ഭാവിയില്‍ കഷ്ടപെടും ,ഇംഗ്ലീഷ് അറിയാമെങ്കിലും സംസരിയ്കാനുള്ള ഒരു ബുധിമുട്ടയിരിന്നു എല്ലാവരുടെയും പ്രശ്നം .ഒരു പരിഹാരം വന്നു -ഇനി നമ്മള്‍ ഈ വീട്ടില്‍ ഇംഗ്ലീഷില്‍ മാത്രമേ സംസരിയ്കാവു ,മലയാളം നമ്മള്‍ മാറ്റി നിര്ത്തുന്നു ..ഓക്കേ! വാക്ക് തെറ്റിച്ചാല്‍ ശിക്ഷ മലയാളം പറയുന്നതരാണോ അവന്‍ ആ ആഴ്ച മുഴുവന്‍ കുക്ക് ചെയ്യണം .ഓക്കേ! എല്ലാവരും സമ്മതിച്ചു .വളരെ ഐക്യതോട് കൂടി കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു ,.. പക്ഷെ ഒരു കുറവ് മാത്രം അനുബവപെട്ടു ,ശബ്ദങ്ങളുടെ കുറവ് ,ആര്‍കും വലിയ മിണ്ടാട്ടമില്ല ,പല ഭാവങ്ങള്‍ , ഓരോരുത്തരുടെയും മുഖങ്ങളില്‍ മിന്നി മറയുന്നുണ്ട് ,കല മണ്ഡലത്തിന്റെ ഏതെങ്കിലും കഥകളി ആശാന്മാര്‍ വന്നു കണ്ടിരിന്നുവേന്കില്‍ ഞങ്ങള്‍ എല്ലാവരെയും ശിഷ്യരായി തിരഞ്ഞെടുതെനെ ,അത്രയ്കുണ്ടായിരുന്നു ഞങ്ങളുടെ ഭാവങ്ങള്‍ ,എന്നാലും ഇംഗ്ലീഷില്‍ മോഴിയാനുള്ള ശ്രമം ഇല്ല ,ശ്രമം ഇല്ല എന്നല്ല പറ്റുന്നില്ല ആര്‍ക്കും , ഏതായാലും പിറ്റേ ദിവസം ഉച്ചയായപ്പോള്‍ ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി ,ശിക്ഷ എടുത്തു കളയുന്നു ,തോന്നുമ്പോള്‍ തോന്നിയപോലെ തോന്നുന്നവര്‍ക് ആന്ഗ്ഗലെയത്തില്‍ മൊഴിയാം ..അങ്ങിനെ അവിടെ തീര്നു ഞങ്ങളുടെ കഥകളി .
14 comments:
dear unni,
a nice n humorous post from u!being a chinmaya product u speak all the three languages very well.we know that!
still,do write often, by recollecting the memories of school n college.
unni,but it is a common complaint we get about our present youth;tehy perform poorly in spoken english n the communication skill has to be improved.
any takers?i love conducting spoken english classes.:)[free of charge].
HAPPY ONAM!
sasneham,
anu
Dear Anu,
Happy to see that u are the first to comment,and definitely my schooling has given sufficient ground in the basics of my spoken english,and i believe thats my best asset.As the institution at kannur had people from different syllabuses,there was a problem and in that level,still there is a problem,so ur voluntary offer for classes will definitely have takers.Shall I give an AD for ur offer :).A Very Happy Onam for U.
ആകെ നാണക്കേടായല്ലോ..... അത് പോട്ടെ, ഇപ്പോള്‍ ഇംഗ്ലീഷ് സംസാരിക്കുമോ....
Dear siva,
ഇപ്പോള്‍ നല്ല മണി മണി പോലെ ഇംഗ്ലീഷ് സംസാരിയ്കും ,എന്ത് ചോദിച്ചാലും മണി എന്നെ പറയു എന്ന് മാത്രം ,ചുമ്മാ !വളരെ നന്നായിട്ട് സംസാരിയ്കും, കേട്ടോ ഞാന്‍ പോലും അത്ഭൂത പെട്ടുപോയിട്ടുണ്ട് --
WARM REGARDS.
ഈ ഇംഗ്ലീഷ് ആരാ കണ്ട് പിടിച്ചത്?
:-)
ഇതൊക്കെ എല്ലാ തുടക്കക്കാരുടെയും പ്രശ്നമാണ്. നമ്മള്‍ മലയാളികള്‍ക്ക് ഏതെങ്കിലും ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ടുള്ളതായി ഞാന്‍ കേട്ടിട്ടില്ല..കഥ കൊള്ളാം..ഓണാശംസകള്‍...
Hi! Arun,
Welcome to my blog,thanks for ur visit,
ഏതായാലും സായിപ്പനംമാര് ലോകം മുഴുവനും ഇംഗ്ലീഷ് പരത്തിയത് നന്നായി ,നമുക്കും ലോകം മുഴുവന്‍ ധൈര്യമായിട്ട് കറങ്ങാലോ, എപ്പടി !!
ത്രിശൂര്‍കാരോ ... എന്റെ ബ്ലോഗിലെയ്ക് സ്വാഗതം ,കമന്റ് ഇട്ടതിനു നന്നിയും ,പിന്നെ മലയാളി ആയതു കൊണ്ട് ഞാനും പഠിച്ചെടുത്തു കേട്ടോ ,ഈ ബ്ലോഗില്‍ തന്നെ ഞാന്‍ അന്ഗലെയതിലുമ് കുറച്ചു കാച്ചി വിട്ടിട്ടുണ്ട് ,ഞാന്‍ പഠിച്ചു എന്ന് കാണിയ്കാന്‍ അല്ലെങ്കിലും.. പഠിച്ചോ എന്ന് നിങ്ങള്‍ക്ക് നോക്കാലോ ,
humorous...but you told the theam what you want to convey...
best of luck.
എന്റെ പൊന്നാശാനേ..
അല്ലേലും ആംഗലേയം നമ്മള്‍ക്കു പറഞ്ഞിട്ടുള്ളതല്ല.. എന്തിനു ദേശീയഭാഷയായ ഹിന്ദി 10 കൊല്ലം പഠിച്ചിട്ടും ഇന്നും ഹിന്ദിക്കാരോട് ചിരിയുടെ ഭാഷയില്‍ മാത്രം സംസാരിക്കുന്ന പെണ്‍കൊടിക്ക് ഈ വിഷമം മനസ്സിലാകും.. വെറുതെ മനസ്സിലാകും എന്നല്ല നല്ലോണം മനസ്സിലാകും...
I'm the Kottu aashaane .. i'm the koottu.. :)
-പെണ്കൊടി
valare rasakaramaaya post .nalla avatharana shayli..
sabitha bala,
thanks for ur visit & nice to know that the theme is conveyed,as thats wat matters the most
പെണ്‍കൊടിക്ക് എന്റെ ബ്ലോഗിലേക്ക് സ്വാഗതം ,
ചിരിയുടെ ഭാഷയെ കുറിച്ച് അധികം ചിന്തിച്ചില്ല ,
ഏതായാലും ഇനി അതുപയോഗിയ്കാം,ഇനി അതിനിമുണ്ടോ വ്യാകരണവും മറ്റും,ഉണ്ടെങ്കില്‍ കുഴഞ്ഞത് തന്നെ ,പിന്നെ ഈ കൂട്ടിന്റെ ഒരു കൂട്ടായ്മ ഉണ്ടാക്കിയാലോ പിന്നെ ഭാഷയുടെ പ്രശ്നമില്ലല്ലോ ! :)
Vijayalakshmi,
thanks for ur visit and encouraging comment.
Post a Comment