COPYRIGHT PROTECTED

myfreecopyright.com registered & protected

Sunday, June 28, 2009

അസ്ഥിത്വം

:എടാ


:ഉം ...(അവളുടെ അസൈന്മേന്റ്റ്‌ പകര്‍ത്തി എഴുതുന്നതിനിടയില്‍ അവന്‍ മൂളി )


:എടാ ......


:എന്താടി ഇപ്പൊ ക്ലാസ്സ് തുടങ്ങും ഞാനിതോന്നു എഴുതിയ്കോട്ടേ .


:നീ ഇരുന്നെഴുതിയ്കോ , എനിയ്ക്കിന്നലെ ഒരു പോള കണ്ണടയ്കാന്‍ പറ്റിയിട്ടില്ല ,ഇന്നലെ എന്നത് പോട്ടെ എത്ര ദിവസമായി മര്യാദയ്ക്ക് ഒന്നുരങ്ങിയിട്ടു എന്നറിയാമോ?


:നിന്റെ ഒരു പോള കണ്ടപ്പോള്‍ തന്നെ എനിയ്ക്ക് തോന്നി നീ ഉറങ്ങിയിട്ടില്ല എന്ന് ,സാരമില്ല ഇന്നു ഞാന്‍ വന്നു നിന്റെ രണ്ടു പോളയും അടച്ചു പിടിച്ചു പാട്ടു പാടി ഉറക്കാം , എന്താ പോരെ ?


:നീ എപ്പോഴും തമാശയും പറഞ്ഞിരുന്നോ,എത്ര നാളായി എന്നറിയാമോ ഇതും മനസ്സില്‍ വെച്ചു നടക്കുന്നത് ,എങ്ങിനെ അത് പറയും എന്ന വിഷമത്തിലാണ് ഞാന്‍ .


:പോടീ....പോടീ ..ഞാനിതോന്നു എഴുതിയ്കോട്ടേ ,കൊഴിപൂവന്റെ ചീത്ത കേള്‍ക്കാന്‍ വയ്യ ,തമാശ നിര്‍ത്ത്‌ .


:എനിയ്ക് നിന്നോട് കുറച്ചു സംസാരിയ്ക്കണം .


(ആ ശബ്ദത്തിലെ ഖനം എന്റെ എഴുത്ത് നിര്‍ത്തിച്ചു ,എനിയ്ക് മുഖം തരാതെ അവള്‍ തുടര്‍ന്നു )


രണ്ടര വര്‍ഷമായില്ലേ നമ്മള്‍ പരിചയപെട്ടിട്ട് ,എന്റെ സുഹൃത്തുകളില്‍ ഏറ്റവും അടുപ്പം നിന്നോടല്ലേ ,പക്ഷെ നിന്നോടിതു പറഞ്ഞാല്‍ നീ എങ്ങിനെയെടുക്കും എന്ന ചിന്തയിലയിരിന്നു ഞാന്‍ ,പറയാതിരിക്കാനും വയ്യെടാ .


:നീ പറയെടി (ഇവള്ക്കിതെന്തു പറ്റി എന്ന ചിന്തയില്‍ )


:എവിടെ തുടങ്ങണം എന്നറിയില്ല ,ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ഇതു തന്നെ ആലോചിക്കുവയിരിന്നു





ന്ന്നിം !!! ന്ന്നിമം !!ന്ന്നിം !


ബെല്ലടിച്ചു


സ്റ്റാഫ്‌ റൂമില്‍ നിന്നും പൂവന്‍ വന്നു , പാതി അസ്സിഗ്ന്മേന്റുമായി ഞാന്‍ അകത്തേയ്ക്‌ കയറി . പൂവന്‍ ക്ലാസ്സില്‍ കിടന്നു കൂവുമ്പോള്‍ ഞാന്‍ കഴിഞ്ഞ ക്രിസ്മസ് അവധിയ്ക്‌ അവളുടെ വീട്ടില്‍ പോയ കാര്യം ഒര്ര്‍കുകയയിരിന്നു




ഞാന്‍ മാത്രമല്ല 2 സഹാമുരിയന്മാരുമുണ്ട് ,1.5 മണിക്കൂര്‍ യാത്രയ്ക്‌ ശേഷം അവള്‍ പറഞ്ഞ സ്റ്റോപ്പില്‍ ബസ്സിറങ്ങി , 3 ചുള്ളന്മാര്‍ വന്നിറങ്ങിയത് കൊണ്ടും ,അതൊരു പക്കാ നാട്ടിന്‍പുറം ആയതു കൊണ്ടും ,അവിടെ യുള്ള ജനങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഞങ്ങളില്‍ പതിഞ്ഞു .ജീവന്‍ നിലനിര്‍ത്താനുള്ള വളരെ അത്യാവശ്യമുള്ള സാധനങ്ങള്‍ മേടിയ്കാനായി എന്റെ സുഹൃത്ത് അടുത്തുള്ള പെട്ടികടയില്‍ കയറി , പുകയിലയുടെ ഗോ ഡൌണ്‍ എന്നുവരെ വിളിയ്കാവുന്ന അവന്‍ ,സിഗരറ്റ് ,പന്പരഗ് ,ഹാന്‍സ്‌ ,പിന്നെ നാടന്‍ വെറ്റിലയും അടയ്കയും ,എല്ലാം മേടിച്ചു നില്‍കുമ്പോഴാണ് ,ഒരു മെലിഞ്ഞ പയ്യന്‍ ,ഞങ്ങളുടെ അടുത്ത് വന്നത് , പോളി യില്‍ .... പഠിയ്കുന്ന ....?, ബാക്കി ഞങ്ങള്‍ മുഴുമിപ്പിച്ചു ,അവളുടെ ആങ്ങള ,ഞങ്ങളുടെ വഴികാട്ടി ,ഇതു പോലത്തെ വേറെ ആറെണ്ണം വീട്ടില്‍ ഉണ്ടത്രേ , അവള്‍ പുന്നാര പെങ്ങളാണ് , അവളുടെ പ്രോടുസര്‍ പണ്ടു കോട്ടയത്ത്‌ നിന്നും ,ഈ മലയോര പ്രദേശത്ത് കൃഷിഇയ്ക് വന്നതാത്രേ , എന്തായിരിന്നോ കൃഷി എന്തോ ?എന്തായാലും ഒരു ഇടവഴിയിലൂടെ ഞങ്ങളെ കൊണ്ടുപോയി ,കയറ്റവും ,ഇറക്കവും ,കല്ലുകളും ,വേരുകളും, എല്ലാത്തിന്റെയും ഇടയില്‍ കൂടിയാണ് നടത്തം ,നിങ്ങള്‍ ടാറിട്ട റോഡില്‍ കൂടി നടന്നു ശീലമുല്ലവരല്ലേ ,നടക്കുമ്പോള്‍ ഒന്നു സൂക്ഷിയകണം ,ആങ്ങളയുടെ കമന്റ്‌ , ധൂം !!! ഒരു ശബ്ദം ,ധാ കിടക്കുന്നു പൊന്നാങ്ങള നിലത്തു , ചമ്മിയ ചിരിയുമായി പൊന്നാങ്ങള എഴുന്നേറ്റു, ധീരതയോടെ ഞങ്ങളെ നയിച്ചു ,ഇടവഴിയില്‍നിന്നും നടന്നെത്തിയത്‌ ഒരു തുറസ്സായ മനോഹരമായ ലോകത്തേയ്ക്ക് ,പാണ്ഡവര്‍ അരക്കില്ലത്തില്‍ അത്ഭുത സ്തബ്ധരായി നിന്ന പോലെ ഞങ്ങള്‍ മൂണ്ട്വര്‍ നോക്കി നിന്നു പോയി ,ചെറിയ പാരകല്ലുകല്കിടയിളുടെ ഒഴുകുന്ന കൊച്ചു പുഴ ,പുഴയുടെ ഇരുവശങ്ങളിലുംയി , ഇടതൂര്നു നില്‍കുന്ന മരങ്ങള്‍ , കുറച്ചകലെ പുഴ കടക്കാന്‍ ഒരു തൂകുപാലം ,ആ തൂകുപാലത്തില്‍ കയറിയാല്‍ ബലൂണ്‍ തട്ടുന്നത് പോലെ മേഘങ്ങളെ തൊട്ടു തലോടാം എന്നുള്ള രീതിയില്‍ ആകാശവും ,ഹൊ എന്ത് ഭംഗി ,ബ്ലോഗ് ലോകത്ത് പ്രിയതംയ്ക് വേണ്ടി ഫോട്ടോ കൊണ്ടു താജ് മഹല്‍ പണിയുന്ന ശിവയ്ക് പറ്റിയ ഐറ്റം തന്നെ , നമുക്കതിനുള്ള കഴിവില്ലാതെ പോയി , ക്യാമറയും .എന്നാലും മനസ്സില്‍ ഒന്നു ക്ലിക്ക് ചെയ്തു .പാലം കടന്നു ഞങ്ങള്‍ അക്കരെയെത്തി , പൊന്നാങ്ങള ഒരു മലയുടെ മുകളിലേയ്ക്‌ കൈ ചൂണ്ടി എന്തോ ഒരു അടയാളം കാണുന്നുണ്ടോ എന്ന് ചോദിച്ചു ,ഞാന്‍ ഒന്നും കണ്ടില്ല ,എന്നാലും തല കുലുക്കി, അത്രയും കയറണം അവളുടെ വീടെത്താന്‍ .ശബരിമലയിലും ,മലയാറ്റൂരും പോയിട്ടില്ല ,എന്നാല്‍ ഈ മല തന്നെ യാകട്ടെ ആദ്യം.പയ്യെ കയറി തുടങ്ങി ,പൊന്നാങ്ങള ചുമ്മാ അങ്ങ് നടന്നു കയറുന്നുണ്ട്, കുറച്ചു പോയിട്ട് ആശാന്‍ ഞങ്ങളെ കാത്തു നില്ക്കും .ഒരു വീട് കണ്ടാല്‍ പിന്നെ പത്ത് പതിനഞ്ചു മിനിറ്റു നടന്നാലാണ് അടുത്ത വീട്,അയല്‍പക്കം എന്ന് പറയാന്‍ പറ്റില്ല ,വിളിച്ചു കൂവിയാലും കേള്‍ക്കില്ല .നടന്നു അവസാനം മലയുടെ നടുക്കെത്തിയപ്പോള്‍ അവളുടെ വീടായി, വീടോന്നും കാണാനില്ല, ആങ്ങള പറഞ്ഞതാണ്‌ വീടായെന്നു , അവരുടെ പറമ്പില്‍ കൂടി പിന്നേം നടക്കണം ,പോകുന്ന വഴിയേ ആങ്ങള അവിടെ ഇവിടെയുമൊക്കെ ചുണ്ടി കാണിയ്കും ,അത് ഞങ്ങളുടെ പശു ,അത് ഞങ്ങളുടെ ആട് ,പന്നി ,പട്ടി ,മുയല്‍, കോഴി,ലിസ്ടിട്ടാല്‍ മൃഗങ്ങളെ കുറിച്ചുള്ള ഒരു എസ്സേ ആകും .അവസാനം ധാ നില്കുന്നു അവള്‍ ,നീ ടാര്‍സന്റെ ആരെങ്കിലുമാണോ എന്നാണ് അവളോട്‌ ആദ്യം ചോദിച്ചത്, ഹൊ നടന്നു ഒരു പരുവത്തിലായി, വരന്ധയില്‍ ഇരുന്നപ്പോഴാണ് ഒരാശ്വാസം തോന്നിയത് ,ധാ വരുന്നു അവളുടെ അമ്മ ,കയ്യില്‍ ഒരു കൊച്ചു കലവും ഗ്ലാസും ,പരിച്ചയപെടുന്നതിനു മുമ്പു തന്നെ വെള്ളമാകം എന്നവര്‍ ,അവശരായ ഞങ്ങള്‍ ഡബിള്‍ ഹാപ്പി ,വേപ്പിലയും,പച്ചമുളകും,ഇഞ്ചിയും അരച്ച് ചേര്‍ത്ത നല്ല അടിപ്പ്ന്‍ സംഭാരം ,ക്ഷീണം എങ്ങോട്ട് പോയെന്നരിഞ്ഞില്ല .പുറകെ ഓരോരുത്തരായി വന്നു പരിചയപ്പെടല്‍ ഏതാണ്ട് ഫുട്ബോള്‍ തുടങ്ങുന്നതിനു മുന്പുള്ള ചടങ്ങ് പോലെയായിരിന്നു ,ആളെണ്ണം അത്രയ്കുണ്ടല്ലോ .മൂത്തആങ്ങള ,ഞങ്ങളെ പറമ്പോക്കെ കാന്നിച്ചു തരാം എന്ന് പറഞ്ഞു ,ആ പറച്ചിലില്‍ അവളുടെ കള്ളാ ചിരിയില്‍ കാര്യം പിടി കിട്ടി,ഞങ്ങളുടെ മദ്യപാന മഹോത്സവം കഥകള്‍ ഇവള്‍ അങ്ങലമാരോട് വിളമ്പിയിട്ടുണ്ട് .ഏതായാലും ആങ്ങള യല്ലേ അനുസരിയ്കെണ്ടേ ,പുറകെ പോയി, കശുമാവിന്‍ തോട്ടതിലെയ്കാന് , ഒരു നല്ല സ്ഥലം നോക്കി അവിടെ ഇരുന്നു,എന്താ കഴിക്കുവല്ലേ ? ചോദ്യം ഡയറക്റ്റ് , പുകയില ഗോടോവ്ന്‍ ഈ കാര്യത്തില്‍ ഓട്ട വീണ ടാങ്ക് പോലെയാണ് ,എത്ര അകത്തോട്ടു പോയലം മതിയാവില്ല ,പിന്നെന്താ !! കഴിയ്കാം അവന്‍ പറഞ്ഞു, ധാ വരുന്നു ഒരു സഞ്ചിയും തൂക്കി പൊന്നാങ്ങള ,ഈ മലയില്‍ ഇതു ഏതാണാവോ സാധനം ,കുപ്പയിലെ സ്റ്റിക്കര്‍ കാണാന്‍ അകംശയായി , സഞ്ചിയില്‍ നിന്നും മൂന്നു കുപ്പി പുറത്തു വന്നു ,മൂന്നും വെള്ളം ,ചുമ്മാ ആശ തന്നതാണോ ,ഒന്നുമില്ലേ ? മൂത്ത ആങ്ങള , ഒരു കുപ്പിയങ്ങേടുത്തു, ഇതു തനി നാടന ഞങ്ങള്‍ ഈ കശുമാങ്ങയില്‍ നിന്നും വാറ്റ് ഇയെടുത്തത് ,ഇതിന്റെ വീര്യം ഒന്നു വേറെയാ ! ആന്റണി ചാരായം നിര്‍ത്തിയതിനു ശേഷം കള്ളുകുടി തുടങ്ങിയത് കാരണം ,കളര്‍ ഇല്ലാത്തവനെ ഇതു വരെ തൊടാന്‍ പറ്റിയില്ല ,പറ്റിയ അവസരം അതും നാടന്‍ ,ഇതിന്റെ പ്രത്യേകത വെള്ളം ചേര്‍ക്കാന്‍ പാടില്ലത്രേ ,ഹെന്റമ്മോ വെള്ളം ചെര്കതെയോ ? നമ്മുടെ ടാങ്ക് ചുമ്മാ പച്ചവെള്ളം കുടിയ്കുന്ന പോലെ അങ്ങട് അടിച്ച് , എന്റെ കയ്യിലോട്ട് ഗ്ലാസ്‌ വന്നു ,മുക്കാല്‍ ഗ്ലാസ്സുണ്ട് വെള്ളം ചേര്‍ക്കാതെ ഇതെങ്ങിനെ ,അവസാനം പാമ്പായി മല ഇഴഞ്ഞു ഇറങ്ങേണ്ടി വരുമോ , ഏതായാലും അടിയ്കുക തന്നെ , ഒറ്റ വലിയ്ക്ക്‌ കാര്യം സാധിച്ചു , ചൂടുള്ള വെള്ളം അറിയാതെ കുടിച്ചാല്‍ എങ്ങിനെ ഇരിക്കും ,അതിറങ്ങി പോകുന്ന വഴി മുഴുവന്‍ നമ്മള്‍ അറിഞ്ഞിരിക്കും ,അത് തന്നെ ,ഏതായാലും അരങ്ങു തകര്ത്തു , ഞങ്ങള്‍ സഹാമുരിയന്മാര്ക് ഒരു കുഴപ്പമുണ്ട് ലഹരി പിടിച്ചാല്‍ പാട്ടു പാടാന്‍ തോന്നും, പഴയ ലോഡ്ജില്‍ ഒരു ഗായകന്‍ ഉണ്ടായിരിന്നു ,അവന്‍ ഉണ്ടെങ്കില്‍ പാടാന്‍ സമ്മതിക്കില്ല ,സംഗതി ഇല്ല ,ശ്രുതി ഇല്ല എന്നൊക്കെ പറഞ്ഞു അവന്‍ ഉടക്കും,കുറെ പാട്ടു അവനെ കൊണ്ടു ഞങ്ങള്‍ പാടിപ്പിയ്കും ,പിന്നെ ലഹരി കയറിയാല്‍ ഞങ്ങള്‍ എല്ലാവരും യേശുദാസ് അല്ലെ ? ഞങ്ങളും പാടും ,അവന്‍ ഒടക്കും.ഏതായാലും ഇവിടെ അവന്‍ ഇല്ല , അതുകൊണ്ട് നമുക്കു യേശുദാസ് ആവാം .പക്ഷെ ഇവിടെ വേറെ ഒരു പ്രശ്നം ഉണ്ട് , നമ്മുടെ പുകയില ഗോടോവ്ന്‍, ടാങ്ക് , പഴയ പാട്ടുകളുടെയും ഒരു ഗോടോവ്ന്‍ ആണ് , അത് കൊണ്ടു പഴയ പാട്ടും പാടാന്‍ വയ്യ ,വരികള്‍ തെറ്റിയാല്‍ അവന്‍ പ്രശനം ഉണ്ടാക്കും,അവന് മാത്രം പാടാനുള്ള ഒരടവ് അല്ലാതെന്താ ? ഏതായാലും മനസമാധാനത്തിനു ഹിന്ദിയോ , തമിഴോ ,പാടി അഡ്ജസ്റ്റ് ചെയ്യും.ഏതായാലും പാട്ടും ബഹളവുമൊക്കെ ആയിട്ട് കുപ്പി മൂന്നും തീര്നു .വലിയ കുഴപ്പം ഒന്നുമില്ലാതെ ഞങ്ങള്‍ അവളുടെ തീന്‍ മേശയ്കരുകില്‍ ഇരിന്നു , വിഭവ സമൃദ്ധമായ ഊണ് , ക്രിസ്മസ് സ്പെഷ്യല്‍ താറാവ് , പോത്തിറച്ചി എല്ലാം ഉഗ്രന്‍ , വയറ്റില്‍ കിടക്കുന്ന വാറ്റ് അത്യുഗ്രന്‍ ,വാറ്റ് ഇന്റെ പിന്‍ബലത്തില്‍ താറാവ് കറി യുടെ ചട്ടി വരെ മേടിച്ചു വടിചു ,അവളുടെ അമ്മയാണെങ്കില്‍ ഞങ്ങളെ കഴിപ്പിയ്കാന്‍ വേണ്ടി മത്സരവും.വിജയം അവളുടെ അമ്മയ്ക് തന്നെ , നല്ല ഹെവി പോളിംഗ് ആയിരിന്നു . ഏതായാലും ആ യുദ്ധവും കഴിഞ്ഞു കുറച്ചു വിശ്രമം,പിന്നെയും മൂത്ത ആങ്ങള വിളിക്കുന്നു ,ഇനിയുമോ? എന്ന് ചിന്തിച്ചപ്പോഴാണ് കുറച്ചു കപ്പ പറിയ്ക്കാന്‍ ഉണ്ട് കൂടുന്നോ എന്നൊരു ചോദ്യവും ,ആയിക്കോട്ടെ എന്ന് ഞങ്ങള്‍ .സൈഡില്‍ നിന്നും മണ്ണെടുത്ത്‌ മാറ്റി മൂട് ഇളക്കി എടുക്കണം, ഒന്നു രണ്ടെണ്ണം ചെയ്തപ്പോള്‍ തന്നെ എനിയ്ക് മതിയായി ,എന്നാലും മാറി നില്കുന്നതെങ്ങിനെയാ , കുറച്ചു നേരം കൂടി,കൂട്ടത്തില്‍ കൂടി ,കഷ്ടപ്പാട് മനസ്സിലാക്കിയത്‌ കൊണ്ടാവാം , മൂത്ത ആങ്ങള ഞങ്ങളോട് നിര്ത്തി കൊള്ളാന്‍ പറഞ്ഞു ,പൊന്നാങ്ങള എയും കൂട്ടി ,അവിടെ ഒരുറവ ഉണ്ട് അവിടെ കുളിയ്കാം എന്ന് പറഞ്ഞു .ആ തണുത്ത ശുദ്ധ വെള്ളത്തില്‍ കുതിര്നപ്പോള്‍ കിട്ടിയ ഒരു സുഖം , വയറ്റില്‍ കിടന്ന വാറ്റ് ഇറങ്ങി പോയെങ്കില്‍ എന്താ ,ആ ഒരുന്മേഷം അതിന്റെ ലഹരി ഒന്നു വേറെ തന്നെ .തിരിച്ചു അവളുടെ വീട്ടില്‍ എത്തിയപ്പോള്‍ ,കപ്പയും പോത്തിറച്ചിയും ഒരുമിച്ചു ഉണ്ടാക്കിയ ഒരു വിഭവം , അതിനോടും യുദ്ധം ചെയ്തത് ,കുറച്ചു പൊതിഞ്ഞും എടുത്തു , അച്ചാറും മറ്റും വേറെയുമുണ്ട്‌ , ആ അമ്മയുടെ സ്നേഹം , അല്ലെങ്കിലും കണ്ണൂര്‍ ഞാന്‍ പരിച്ചയപെട്ടിട്ടുള്ള വീട്ടുകാര്‍ എല്ലാവരും നല്ല സ്നേഹം ഉള്ളവരാണ് .ഏതായാലും എല്ലാം കഴിഞ്ഞു ഞങ്ങള്‍ സന്തോഷമായി മലയിറങ്ങി ( ഇടയ്ക് റൂമില്‍ പോയി മിനുങ്ങാന്‍ നമ്മുടെ ടാങ്ക് മൂത്ത ആങ്ങളയുടെ കയ്യില്‍ നിന്നും ഒരു കുപ്പിയും സംഘടിപ്പിച്ചു)ലാസ്റ്റ് ബസ്സില്‍ കയറി ഞങ്ങള്‍ യാത്രയായി.

ന്നിം ന്നിം ! ന്നിം ! ന്നിം !

പൂവന്റെ ക്ലാസ്സ് കഴിഞ്ഞു , ഊണ് കഴിക്കാന്‍ നിന്നില്ല ,നേരെ അവളെയും വിളിച്ചു ഗ്രൗണ്ടില്‍ പോയി ,അവിടെ കളി കാണാന്‍ ബെന്ച്ചുകള്‍ ഉണ്ട് ,അതിലിരിന്നു .

:നിനക്കു എന്തോ കാര്യമായി പറയാനുണ്ട്‌ ,ഉം പറ !

:എടാ ഇതെങ്ങിനെ പറയണം എന്നെനിയ്കറിയില്ല ,കുറെ നാളായിട്ട് തോന്നുതാണ് പറയണമെന്ന് , നിന്നോട് പറയേണ്ട വരികളെ കുറിച്ചു വരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ,അറിയാമോ നിനക്കു, പക്ഷെ നീ അത് അങ്ങിനെയെടുക്കും എന്നൊരു .....ആലോചന....

:എന്തായാലും എന്നോടല്ലേ ,നീ പറഞ്ഞോ !

:നീ ഈ സിനിമ നടിമാരെ കുറിച്ചും ,പിന്നെ വേറെ പെണ്‍കുട്ടികളെ കുറിച്ചുമൊക്കെ ,എടി അവളുടെ മുടി കൊള്ളാം ,കണ്ണ് കൊള്ളാം ,അതെങ്ങിനെ ഇതെങ്ങിനെ ,എന്നൊക്കെ പറയാറില്ലേ ?

: ഉണ്ട് , അതിന്?

: നീ അത് പറയുമ്പോള്‍ നിന്റെ മനസ്സിലെ വികാരവിചാരങ്ങലുണ്ടല്ലോ , അത് തന്നെയാണ് എനിയ്കും അവരോട് തോന്നുന്നത് .

:(എന്താണ് അവള്‍ പറഞ്ഞതെന്ന് എനിയ്ക് മനസ്സിലായില്ല ,എന്നാലും എന്റെ മനസ്സൊന്നു പാളി ,അവള്‍ പറഞ്ഞതു ഞാന്‍ മനസ്സില്‍ ഒന്നു കൂടി പറഞ്ഞുനോക്കി ,അവള്‍ ഉദ്ദേശിച്ച കാര്യം മന്സ്സിലകിയപ്പോള്‍ ,അവളുടെ ദുഖത്തിന്റെ ആഴം മനസ്സിലാക്കിയപ്പോള്‍ ,അവളോട്‌ എന്ത് പറയണം എന്നറിയാതെ ,എങ്ങിനെ അവളെ അശ്വസിപ്പിയ്കും എന്നറിയാതെ ,പരിഹാരം പോയിഇട്ടു , ആശവാസ വാക്കുകള്‍ പോലും കിട്ടാതെ ഭീകരമായ ഒരു നിശബ്ദതയില്‍ ഞങ്ങള്‍ ഇരിന്നു .ആ മലയുടെ മുകളില്‍, കൂട്ടില്‍ വളര്‍ന്ന പോലെ ആങ്ങള മാര്‍ മാത്രം കളിക്കൂട്ടുകാര്‍ ആയുള്ള ഒരു ബാല്യം , അതായിരിക്കുമോ അവളുടെ മനസ്സിനെ ഇങ്ങിനെ പകപെടുതിയത് ,അറിയില്ല ,എന്ത് പറയണം എന്നും അറിയില്ല .ശില പോലെ തൊട്ടടുത്ത്‌ അവള്‍ , മരവിച്ച മനസ്സുമായി ധൂരെയ്ക് മിഴികള്‍ നാട്ടി ,എനിയ്ക് മുഖം നല്‍കാതെ ,അനങ്ങാതെ അവള്‍ ഇരിന്നു ,ഇളം കാറ്റില്‍ അവളുടെ മുടിയിഴകള്‍ മാത്രം പാറി നടക്കുന്നുണ്ട് ,അവളുടെ ശരീരവും മനസ്സും ഒരു പോലെ മരവിചിരിയ്കണം ശ്വാസം എടുക്കുന്നുണ്ടോ എന്ന് പോലും സംശയിക്കുന്ന ഒരിരുപ്പ് ,കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്‌ ,പക്ഷെ തുലുംബുന്നില്ല .മെല്ലെ അവളുടെ ഒരു കൈപത്തി ഞാന്‍ എന്റെ ഉള്ളം കയ്യില്‍ വെച്ചു ,സാന്ത്വനത്തിന്റെ , സുരക്ഷയുടെ ,സ്നേഹത്തിന്റെ ,സൌഹൃദത്തിന്റെ ഒരു കരം ,അവളുടെ കൈപത്തി എന്റെ ഇരുകരങ്ങളിലും മുറുക്കെ അമര്‍ന്നു ,അവള്‍ക്ക് വേദനിച്ചു കാണും ,എന്നാലും ആ സ്പര്‍ശം അതവള്‍ക്ക്‌ ആശ്വാസമായി കാണും ,അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി )

3 comments:

REMiz said...

കുട്ടാ കൊള്ളാവല്ലോ സംഗതി ... എന്നിട്ടിപ്പോ എന്തായി ? അവള് പറഞ്ഞ പയ്യനോട് നീ സംസാരിച്ചോ ? :)

~R

Readers Dais said...

@ remiz rahnas

You have not got my point.this is little more complex.either my writing is not up to the mark to communicate properly or uve not read it properly,thanks for ur visit & comment,invite u to hve a look once more.

anupama said...

dear friend,
that soft touch made a lot of difference. and i hope,know a touch speaks volumes! true and sincere friendship is the best realtion one can cherish!it's ever lasting...............experienced?oh,yeah...............
write often........
sasneham,
anu