അമ്മയുടെ ഡയറി യിലെ വരികളിളുടെ സഞ്ചരിക്കുമ്പോള്‍ അവനോര്‍ത്തു , എത്ര തവണ അമ്മ ഇതു തന്നെ പാടി കേള്പിച്ചിരിക്കുന്നു, ആ ഈണം... ,ആ ശബ്ദം.... അവന്റെ കാതില്‍ മുഴങ്ങുന്നുണ്ടയിരിന്നു. കട്ടിയുള്ള കവിതകള്‍ അവന്‍ വായിക്കാറില്ല, അമ്മ ഇതു പാടി കേള്പിക്കുമ്പോള്‍ അവന്‍ അതിന്റെ വരികള്‍ ശ്രദ്ധിച്ചിരുന്നില്ല , എന്നാല്‍ ഇന്നവന്‍ ആ വരികള്‍ വീണ്ടും..വീണ്ടും വായിച്ചു ,അമ്മ ഇതെഴുതുമ്പോള്‍ അമ്മയുടെ മനസ്സില്‍ ഒരു അഗ്നിപര്‍വതം പുകയുന്നുണ്ടയിരിന്നോ? അതോ ഈ വരികള്‍ ഏതോ ഭ്രാന്തന്‍ നിമിഷങ്ങളില്‍ കുത്തികുരിച്ചതാണോ ,അവനോടോപ്പും ചിരിച്ചും , പാട്ടു പാടിയും,സിനിമയ്ക്കും അമ്പലത്തിലും പള്ളിയിലും എല്ലാം പോയിരുന്ന അമ്മയുടെ മനസ്സു ? അത് കാണാനുള്ള വിവേകം ആ പ്രായത്തില്‍ അവന് ദൈവം കൊടുത്തില്ലല്ലോ എന്നാണ് അവന്‍ ചിന്തിച്ചത്, കരയാന്‍ അവന് തോന്നിയില്ല, കൈയ്യില്‍ എരിയുന്ന സിഗരറ്റും ,അതില്‍ നിന്നും ഉയരുന്ന പുകയും, അതിനെക്കാള്‍ എരിയുന്ന..., പുകയുന്ന മനസ്സുമായി അവന്‍ ആ വരികളിലേക്ക് ഇറങ്ങി ചെന്നു, പക്ഷെ മനസ്സു പോയി നിന്നത് ആ ദുഷിച്ച ദിനത്തിലാണ് .ഒമ്പതാം തരം കഴിഞ്ഞുള്ള വലിയ അവധി, ചൂടു വകവെയ്കാതെ അവന്‍ കളിക്കുകയാണ് ,ആ ഫ്ലാറ്റില്‍ താമസിച്ചിരുന്ന എല്ലാവരുടെയും മുറ്റം ആയിരിന്നു ആ വലിയ ഗ്രൌണ്ട്. കളിയുടെ ഇടയിലാണ് അവനൊരു ഫോണ്‍ വന്നത് ,അന്ന് വീട്ടില്‍ ഫോണില്ല ,അത്യാവിശ്യം വിളിക്കാന്‍ ഗ്രൌണ്ടിന്റെ ഒരു വശത്തായി ഉള്ള കോയിന്‍ ഫോണിന്റെ നമ്പര്‍ കൊടുക്കും ,അതിലാണ് വിളി വന്നിരിക്കുന്ന്നത് ,അവനല്ല ഫോണ്‍, അമ്മയ്കാണ് ,അവന്‍ നേരെ കടയിലേക്ക് ഓടി ,ഫ്ലാറ്റിന്റെ തോട്ടിപ്പറത്തു തന്നെയാണ് കട, കുറച്ചു നേരെത്തെയ്ക് കടയില്‍ ഇരിക്കാന്‍ അവന് ഇഷ്ടം ആയിരിന്നു ,അവന്റെ കപ്പലണ്ടി മിട്ടായി കൊതി മാറാന്‍ ഉള്ള ഒരവസരം ആണത് , കപ്പലണ്ടി മിട്ടായിയും പഴവും ,അതായിരിന്നു അവനിഷ്ടം. അമ്മ വരുന്നില്ലല്ലോ , ഒന്നു രണ്ന്ടെന്നം തിന്നു കഴിഞ്ഞപ്പോള്‍ പിന്നെ അവന് കളിക്കാനുള്ള ധ്രിതി ആയി ,കുറച്ചു നേരം കഴിഞ്ഞിട്ടും അമ്മയെ കാണുന്നില്ല ,ധാ വരുന്നു അവന്റെ കൂട്ടുകാരന്‍ ,കൂടെ കൂടുകാരന്റെ അമ്മയും ഉണ്ടല്ലോ ,ഇവനെന്താ കളി നിര്‍ത്തിയോ ,കൂട്ടുകാരന്റെ അമ്മ അവനോടു കട അടയ്കാന്‍ പറഞ്ഞു ,എന്തിനാ കട അടയ്കുന്നത് , അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി ,അവര്‍ പറഞ്ഞു, , വലിവ് കൂടി കാണും ,എന്നാലും ഓട്ടോ വിളിക്കാന്‍ അവനാണല്ലോ പോകേണ്ടത് ? (ചില ദിവസങ്ങളില്‍ ഓട്ടോ കിട്ടാതെ അവന്‍ റോഡരുകില്‍ കലങ്ങിയ , കണ്ണുമായി നിന്നതും , അവനോര്‍ത്തു , ഓട്ടോ കാരെ അവന്‍ മനസ്സില്‍ ചീത്ത പറയും അല്ലാതെ ആ ചെറുപ്രായത്തില്‍ അവനെന്തു ചെയ്യാന്‍? ) ,ഏതായാലും സൈക്കിള്‍ എടുത്തു , അടുത്ത് തന്നെയുള്ള ആശുപത്രിയിലേക്ക് അവന്‍ സൈക്കിള്‍ ചവിട്ടി , കൂടെ വരാമെന്ന് പറഞ്ഞ സുഹൃത്തിനെ അവന്‍ മടക്കി അയച്ചു.പതിവു പോലെ നേരെ അവന്‍ പോയത് അത്യാഹിത വിഭങതിലെയ്കാന് , ഓക്സിജന്‍ ഘടിപ്പിച്ചു കിടക്കുന്ന അമ്മയെ അന്വേഷിച്ചു അവന്‍ ചെന്നു,എന്നാല്‍ ഏതോ മരണത്തെ കുറിച്ചു ആരോ പറയുന്നതു അവന്റെ ശ്രദ്ധയില്‍ വന്നു , ഇപ്പോള്‍ കൊണ്ടുവന്ന സ്ത്രീയാണ് , പക്ഷെ രക്ഷിക്കാന്‍ കഴിഞ്ഞില്ല, അതവന്റെ അമ്മയാണെന്ന് അവന്‍ ചിന്തിച്ചുപോലുമില്ല, അമ്മയെങ്ങിനെ അവനെ വിട്ടു പോകും, എന്നാല്‍ ആംബുലന്‍സില്‍ കയറ്റുന്ന സ്ത്രീയുടെ സാരി...അത് കണ്ടതും, അവന്റെ മനസ്സില്‍ ഒരു ഭാരം വന്നു പതിച്ചു, വിങ്ങുന്ന മനസ്സുമായി ആ ആംബുലന്‍സില്‍ മുഖം പൊത്തി അവന്‍ നിന്നു, അവന് മുഖം അതില്‍ നിന്നും മാറ്റാന്‍ തോന്നിയില്ല , അമര്ര്‍ത്തി പിടിച്ചവന്‍ കരഞ്ഞു, കണ്ണീരില്‍ നനഞ്ഞു നില്‍കുന്ന അവനെ വണ്ടിയ്കുല്‍ളിളിരിയ്കാന്‍ ആരോ വിളിച്ചു, അവന്‍ പോയില്ല, അവനതു കാണണ്ട , പുഞ്ചിരി തൂകുന്ന അവന്റെ അമ്മയുടെ മുഖം,അതുണ്ട് അവന്റെ മനസ്സില്‍, അത് മതി അവന്. വണ്ടി നീങ്ങിയപ്പോള്‍ അവന്‍ നേരെ സൈക്കിള്‍ ഇന്റെ അടുത്തേയ്ക് പോയി,കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കാരണം കാഴ്ച വ്യക്തമല്ലെങ്കിലും അവന്‍ സൈക്കിള്‍ എടുത്തു , വീട്ടില്‍ പോകാന്‍ അവന് തോന്നിയില്ല ,ഒരു ലക്ഷ്യവുമില്ലാതെ ,വിങ്ങുന്ന മനസ്സും,ഒഴുകുന്ന കണ്ണുകളുമായി അവന്‍ പല വഴികളിലുടെ പോയി, അവസാനം എത്തിയത് മറൈന്‍ ഡ്രൈവില്‍ ,അവിടെ അവന്റെ ചേട്ടന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് എക്സിബിഷനില്‍ സ്ടാല്‍ ഉണ്ടായിരിന്നു, പക്ഷെ ചേട്ടനെ ആരോ നേരത്തെ വിളിച്ചുകൊണ്ടു പോയിരിക്കുന്നു.അവന്‍ പിന്നെയും സൈക്കിള്‍ എടുത്തു പോയി , അവസാനം ചെന്നെത്തിയത് കുറച്ചു മുമ്പു കളിച്ച ആ ഗ്രൗണ്ടില്‍ , കുറെ അധികം ആളുകള്‍ കൂടി നില്കുന്നു ,എല്ലാവരും അവനെ നോക്കുന്നു, വയ്യ ആ നോട്ടങ്ങള്‍ കാണാന്‍ വയ്യ, വീട്ടിലോട്ടും പോവണ്ട , അവന് ഓടി ഒളിയ്കണം ,എല്ലാത്തില്‍ നിന്നും മറയന്നം ,അവന്റെ മനസ്സിന് സാന്ത്വനം ഏകാന്‍ പറ്റുന്ന ഒരു മുഖത്തിന് വേണ്ടി അവന്‍ അന്വേഷിച്ചു,ആ തണലില്‍ ഒന്നുറക്കെ കരയാന്‍ അവന്‍ കൊതിച്ചു , പക്ഷെ അങ്ങിനെ ഒരു മുഖം അവന്‍ കണ്ടില്ല.നേരെ അവന്‍ ട്ടെര്രസ്സില്‍ പോയി , സുഹൃത്തുക്കളുടെ കൂടെ ഇരിയ്കാറുള്ള ,വാട്ടര്‍ ടാങ്കുകള്‍ വയ്കുന്ന ഷെഡില്‍ അവന്‍ ഇരിന്നു. എന്നും അവന്റെ ലോകത്ത് അമ്മയും,സുഹൃത്തുകളും മാത്രമെ ഉണ്ടായിരുന്നുള്ളു . (ബന്ധുക്കള്‍ ഒരു വിദൂര ഓര്മ മാത്രം-എന്തോ പ്രശനം ഉണ്ടായിരിന്നു),സുഹൃത്തുകള്‍ ഓരോരുത്തരായി വന്നു, ചുറ്റും ഇരിന്നു, ആര്‍കും എന്താണ് പറയേണ്ടത് എന്നറിയില്ല, ക്രുരമായ നിശ്ശബ്ദത , അവരുടെയും പ്രായം അതാണല്ലോ . പിറ്റേന്ന് , അവസാനമായി ഒരു നോക്ക് കാണാന്‍ പലരും വന്നു നിര്‍ബന്ധിച്ചു , അവന്‍ പോയില്ല , ചേതനയറ്റ, അനക്കമില്ലാതെ കിടക്കുന്ന അവന്റെ അമ്മയെ അവന് കാണേണ്ട . അമ്മയെ ഓര്ത്തു പിന്നെ അവന്‍ കരഞ്ഞില്ല , ഓര്‍മ്മകളില്‍ ഉള്ള അമ്മയുടെ ആ പുഞ്ചിരി അതില്‍ നിന്നും അവന് മുന്നോട്ടു പോകാനുള്ള ഊര്‍ജം ലഭിച്ചു,എന്നാലും ചില ദിവസങ്ങളില്‍ ഒറ്റയ്കിരിന്നവന്‍ കരഞ്ഞു, പക്ഷെ ഒരു ദിവസം മറ്റുള്ളവരുടെ മുന്നില്‍ അമ്മയെ ഓര്ത്തു അവന്‍ കരഞ്ഞു, അമ്മ അവനെ വിട്ടു പോയിട്ട് പതിനഞ്ചു വര്‍ഷങ്ങല്ക് ശേഷം, അവന്റെ അമ്മാവന്റെമരണം , അമ്മാവന് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കള്‍ (അമ്മയുടെ മരണശേഷം വല്ലപ്പോഴും ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അവന്‍ സ്വയം ശ്രമിയ്കാരുണ്ടയിരിന്നു ) അവനെ നിര്‍ബന്ധിച്ചു , അവര്‍ക്ക് വേണ്ടി അവന്‍ ചടങ്ങുകള്‍ നിര്‍വഹിച്ചു, എന്നാല്‍ എല്ലാം ചെയ്യുമ്പോള്‍ അവന്റെ മനസ്സു അവന്റെ അമ്മയുടെ കൂടെ ആയിരിന്നു, ഈ നിര്‍ബന്ധം കാണിച്ച ആളുകള്‍ ഒരിയ്കല്‍ പോലും അവന്റെ അമ്മയ്ക് വേണ്ടി ഇതൊക്കെ ചെയ്യണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല , ആ പ്രായത്തില്‍ ഇതൊന്നും അവനും അറിയില്ലല്ലോ, ഏതായാലും അവന്റെ തത്വങ്ങള്‍ എല്ലാം വേറെ ആയിരിന്നു.ബന്ധുകളുടെ മുന്നില്‍ അവന്‍ ആ ചോദ്യം ഉയര്ത്തി പക്ഷെ അവസാനം അവന്‍ വിങ്ങി പൊട്ടുകയാണ് ചെയ്തത് , ആ ബന്ധുക്കളുടെ മുന്നില്‍ (അതോ വഴിപോക്കാരോ ) കരഞ്ഞ ദുഃഖത്തില്‍ , അന്ന് അവന്‍ , വീണ്ടും ആ ഡയറി മറിച്ച് നോക്കുകയയിരിന്നു , വീണ്ടും വീണ്ടും ആ വരികളിളുടെ അവന്‍ സഞ്ചരിച്ചു.....
സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്ക് വീന്നുരങ്ങനൊരു
പൂ മഞ്ചല്‍ തീര്ത്തു പുഴയരുകില്‍ ,
പൂവാക ചോട്ടിലെ പൂ മണവും പേറി
തെന്നലേ നീയെന്റെ കൂടെ വരൂ.
ആകാശ നീലിമ, അതിലേഴും ചന്ദ്രിക
ആരെയോ കണ്ണിമയ്കാതെ നോക്കി,
നീലച്ച ഓളങ്ങള്‍ തമ്മില്‍ പുണരുന്ന ,
കാഴ്ച ഞാന്‍ കണ്ടു കോരി ത്തരിപ്പൂ .
പാലൊളി ചന്ദ്രിക പൂനിലാവേകിയ
പാതിരാവായതും ഞാനറിവൂ
പാലാഴിയ്കെന്‍ മനം തെടുവാനായാതോ
തിങ്ങി തിരകളിലൂയലാടി ,
നഷ്ട സ്വപ്നങ്ങളെ ഭ്രൂണത്ത്തിലെന്തുവാന്‍
നഗ്നയായി പുലര്‍കാലം ആഗതയായി ,
തെന്നലായി പിന്നെയോ തെന്നലിന്‍ തേങ്ങലായി ,
ഞാനുമെന്‍ സ്വപ്നവും ധൂമമായി .....
ഞാനുമെന്‍ സ്വപ്നവും ധൂമമായി....
ധൂമമായി.......